Sunday, April 15, 2007

എവിടെ, എങ്ങനെ തുടങ്ങും...

ആകെ ഒരു ആശയക്കുഴപ്പം.....എന്തിനെപ്പറ്റി എഴുതിത്തുടങ്ങും?
തുടക്കം മോശാമാവരുതല്ലോ...
അതുകാരണം കുറച്ചുകൂടി കഴിഞ്ഞിട്ടാകട്ടേയെന്നു തീരുമാനിച്ചു..
വളരെ ആശ്വാസകരമായ തീരുമാനം...
ആരൊക്കെയോ പറഞ്ഞതുപോലെ സര്‍ഗ്ഗസ്ര്ഷ്ടിയുടെ ഈ പേറ്റുനോവു എന്നേയും അസ്വസ്തനാക്കുന്നു.

ഇന്നു ബുലൊകത്തിലും പരിസരത്തുമായി കുറേ ചുറ്റിയടിച്ചു..പ്രത്യേകിച്ചും കൊടകര ഭാഗത്ത്.
വിശാലന്റെ സില്‍ക്കിനേം, ബേസിക് പഠനകാലത്തെ നീനയുടെ എര്‍ത്തിങ്ങ്, പീച്ചി ഡാമിന്റെ കൊബോള്‍-വത്കരണം മുതലായവയേയും നേരില്‍ കണ്ടറിഞ്ഞു. അവിടെവച്ചു പാവടക്കാരിയുടെ കുഞ്ഞു നൊമ്ബരങ്ങള്‍ക്കും കാതോര്‍ത്തു.

വിശാലന്റെ എയറുപിടിത്തവും, സില്‍ക്കിന്-പുറത്തെഴുന്നള്ളിപ്പും നല്ല കാഴ്ചകളായി. ബൂലൊകത്തില്‍നിന്നും അച്ചടിലോകത്തേയ്ക്കുള്ള കൊടകരയുടെ സ്വന്തം പുത്രന്റെ ലോങ് ജമ്പും കൂടി കണ്ടു വന്നപ്പൊഴേക്കും ഇതാ ഉദയസൂര്യന്‍ തന്റെ സ്വന്തം നാട്ടില്‍ അടുത്ത ഡ്യൂട്ടിക്കു തയ്യാറായി നില്‍ക്കുന്നു...

Saturday, April 14, 2007

കുറച്ചു മോഹങ്ങളുമായ്....

എല്ലാ ഗുരുജനങ്ങളെയും മനസ്സില്‍ ധ്യാനിചുകൊണ്ട് ....എന്റ്റെ മലയാള രചനാ സ്വപ്നങ്ങളുടെ സാക്ഷാത്കാരം കൊതിച്ച്.... ഈ വിഷുദിനത്തില്‍ ഒരു എളിയ തുടക്കം ‍‌....
സസ്നേഹം
ജേജേ